ആലപ്പുഴ : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയ്യുടെ (38) സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽനിന്ന് എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
Also read : തമിഴ്‌നാട്ടില്‍ കോവിഡ് കുതിച്ചുയരുന്നു; ചെന്നൈയിൽ 30 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ജോസ് ജോയിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗം ഗുരുതരമായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക. ആറു മാസം മുമ്പാണ് ജോസ് ജോയ് അബുദാബിയിലേക്ക് പോയത്. സംസ്ഥാനത്തെ ഒൻപതാമത്തെ കോവിഡ് മരണമാണിത്.
Post Your Comments