Latest NewsKeralaNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. അബുദാബിയിൽ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

ഇദ്ദേഹത്തിന്റെ എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്.

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസ്സുള്ള തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്ന ഇയാളെ പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എമ്മില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 27-നാണ് ഇയാള്‍ മരിച്ചത്. സ്രവ പരിശോധനാ ഫലം ഇന്നു ലഭിച്ചു. പോസിറ്റീവ്. ഇയാളുടെ ഭാര്യയും രണ്ട് മക്കളും രണ്ട് ബന്ധുക്കളും നിരീക്ഷണത്തിലാണ്.

ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മതാചാരങ്ങള്‍ പാലിച്ചു കൊണ്ട് ഇവിടെ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ മൃതദേഹം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനാകില്ല. തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button