മുംബൈ: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തു രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒമ്പതാമതാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,65,386 ആയി ഉയര്‍ന്നു. ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്.
ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്. 82,995 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോഴാണ് കോവിഡ് കേസുകളുടെ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
Post Your Comments