ധന്‍ബാദിലുള്ള സി.എസ്.ഐ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആന്‍ഡ് ഫ്യുവല്‍ റിസര്‍ച്ചില്‍ തൊഴിലവസരം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ജിയോളജി, കെമിസ്ട്രി, സുവോളജി, മൈനിങ്, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ/ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കില്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ആകെ 23 ഒഴിവുകളാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://cimfr.nic.in/, http://cimfr.nic.in/vacancies.html
അവസാന തീയതി : ജൂലൈ 25
Post Your Comments