Latest NewsKeralaNews

വൈ​ദ്യു​തി​ബി​ല്ലി​ലെ ഫി​ക്സ​ഡ് ചാ​ര്‍​ജി​ല്‍ ഇളവ്; പണമടയ്‌ക്കാൻ തവണകൾ അനുവദിക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടേ​യും വൈ​ദ്യു​തി​ബി​ല്ലി​ലെ ഫി​ക്സ​ഡ് ചാ​ര്‍​ജി​ല്‍ 25 ശ​ത​മാ​നം ഇ​ള​വ് നൽകാൻ തീരുമാനം. ഫി​ക്സ​ഡ് ചാ​ര്‍​ജി​ലെ ബാ​ക്കി തു​ക അ​ട​യ്ക്കു​ന്ന​തി​ന് ഡി​സം​ബ​ര്‍ വ​രെ സാ​വ​കാ​ശം നൽകുമെന്നും അ​തി​ന് ഈ ​കാ​ല​യ​ള​വി​ല്‍ പ​ലി​ശ ഈ​ടാക്കില്ലെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.

Read also: ആ​റ​ര​യ്ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കു​മെ​ന്ന് അറിയിപ്പ്: ബെ​വ് ക്യൂ ആപ്പ് ഇപ്പോഴും പണിമുടക്കിൽ

കൂടാതെ തു​ക വ​ര്‍​ധി​ക്കു​ന്ന​താ​യു​ള്ള ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ബി​ല്‍ തു​ക ഒ​ന്നി​ച്ച്‌ അ​ട​ക്കു​ന്ന​തി​ന് പ്ര​യാ​സ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വൈ​ദ്യു​തി ബി​ല്ലു​ക​ളി​ല്‍ പ​കു​തി അ​ട​ച്ചാ​ല്‍ ബാ​ക്കി തു​ക​യ്ക്ക് ര​ണ്ടു ത​വ​ണ​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​താണെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button