ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന വേദനിലയം സ്മാരക മന്ദിരമാക്കില്ലെന്നും കുടുംബ വസതിയായി നിലനിര്‍ത്തുമെന്നും ദീപജയകുമാര്‍. ഹൈകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പോയസ്ഗാര്ഡന് വസതി സ്മാരകമാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തെ തുടക്കം മുതലെ താന്‍ എതിര്‍ത്തിരുന്നു. സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനാവശ്യവും പൊതുപണ ധൂര്‍ത്താണെന്നും കോടതി അഭിപ്രായപ്പെട്ടതും ദീപ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ അണ്ണാ ഡി.എം.കെ സർക്കാർ എപ്പോഴും നിലനിൽക്കുമെന്ന് പറയാനാവില്ല. വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകവും ബാക്കിയുള്ള കെട്ടിടം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാമെന്ന കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും ദീപ വ്യക്തമാക്കി.
അലിഗഡ് കലാപത്തിന് നേതൃത്വം നൽകിയ രണ്ട് പേർ അറസ്റ്റിൽ
മൂന്നുവർഷത്തെ നിയമയുദ്ധത്തിനുശേഷം ജയലളിതയുടെ ജ്യേഷ്ഠന്റെ മക്കളായ ദീപ, ദീപക് എന്നിവരാണെന്നും ജയലളിതയുടെ മുഴുവൻ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ഹിന്ദു പിന്തുടർച്ചാവകാശനിയമ പ്രകാരം ഇവർക്കായിരിക്കുമെന്നും മദ്രാസ് ഹൈകോടതി വിധിച്ചിരുന്നു.
Post Your Comments