ഇന്ത്യ ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പോർക്ക് ഇറക്കുമതി നിരോധിച്ചു ചൈന. ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ കസ്റ്റംസ് ഡിപ്പാർട്മെന്റും, കൃഷിവകുപ്പ് മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് പന്നി മാംസ ഇറക്കുമതി നിരോധിക്കാൻ തീരുമാനം എടുത്തത്.
ചൈനീസ് അതിർത്തിയിൽ ഇന്ത്യ നിയമവിരുദ്ധമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭവിഷ്യത്താണ് നിരോധനം എന്നും ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ട് അനുസരിച്ച് ഈ വർഷാരംഭം ആസാമിൽ നിന്നും പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. 14000 പന്നികളാണ് രോഗം മൂലം ചത്തൊടുങ്ങിയത്.
എന്നാൽ ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷാവസ്ഥ രമ്യമായി പരിഹരിക്കുന്നതിനായി ഭാരതം ചർച്ചകളിലാണ് എന്ന് വ്യാഴാഴ്ച അറിയിച്ചിരുന്നു.
കച്ചവടക്കണ്ണോടെ മാത്രം രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന ചൈനയ്ക്ക് പക്ഷെ ഇത്തരമൊരു തീരുമാനം ഇന്ത്യയിൽ നിന്നുണ്ടായത് കനത്ത തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. ചൈനീസ് ഉത്പന്നങ്ങളുടെ വമ്പൻ മാർക്കറ്റ് ആയ ഇന്ത്യ, ഇറക്കുമതി നിരോധിച്ചാൽ ചൈനീസ് സാമ്പത്തിക രംഗത്തിനു കനത്ത ആഘാതവുമാകും. സംഭവത്തിൽ ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Post Your Comments