ജിദ്ദ • സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി (59 ) അണപ്പറ്റത്ത് എന്നിവരാണ് മരിച്ചത്.
ഉമ്മർ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷണൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മുഹമ്മദലി ജാമിഅ ആശുപത്രിയിലാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 32ആയി.
ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 138 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments