കൊച്ചി: ഇസ്രയേലിൽ നിന്ന് നഴ്സുമാരുടെ ദുരിതാവസ്ഥകൾ വിവരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനൻ കെ സുരേന്ദ്രന് കത്തെഴുതിയ നഴ്‌സുമാർക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ‘ജോലി നഷ്ടമായി, വീസ കാലാവധി കഴിഞ്ഞു, സാമ്പത്തികമായും പ്രതിസന്ധിയിലാണ്. സഹായിക്കണം’ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നഴ്സുമാരായ രണ്ടു യുവതികൾ അയച്ച കത്തിനുള്ള മറുപടിയായിരുന്നു ഇന്നലെ ഇസ്രയേലിൽ നിന്ന് 84 പേരുമായി കൊച്ചിയിലെത്തിയ വിമാനം.
ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ലിജി മോള്‍ ജോണും മഞ്ജു കൃഷ്ണന്‍കുട്ടിയും അവിടെ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കിയാണ് കത്തയച്ചത്. കത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൈമാറിയതിനെ തുടർന്നാണ് മലയാളികളായ നഴ്സുമാർ ഉൾപ്പടെയുള്ള ഇസ്രയേൽ സംഘത്തിന് നാടണയാൻ അവസരം ഒരുങ്ങിയത്.
ഇവരുടെ ദുരിത സാഹചര്യം മനസിലാക്കി കേന്ദ്രമന്ത്രിയുടെ ഉൾപ്പടെയുള്ള ഇടപെടലിൽ ഇവിടെ നിന്ന് അയച്ച വിമാനത്തിലായിരുന്നു സംഘത്തിന്റെ മടക്കം. വീസ കാലവധി കഴിഞ്ഞാൽ പിന്നെ ഇസ്രയേലിൽ നഴ്സുമാരുടെ ജീവിതം ദുരിതത്തിലാകും. സ്വന്തം ചെലവിൽ താമസവും ഭക്ഷണവും കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. ഇത്തരത്തിൽ വീസ കാലാവധി കഴിഞ്ഞ് ജോലിയില്ലാതിരുന്നവരാണ് ഇന്നലെയെത്തിയവരിൽ നല്ലൊരു പങ്കും.
ഇന്നലെയെത്തിയ ദുബായ്- കൊച്ചി വിമാനത്തിൽ 179 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷൻമാരും 86 പേർ സ്ത്രീകളുമാണ്. പത്തു വയസ്സിൽ താഴെയുള്ള 19 കുട്ടികളും 38 ഗർഭിണികളും 2 മുതിർന്ന പൗരന്മാരും ഇതിലുൾപ്പെടുന്നു. യാത്രക്കാരിൽ 56 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 123 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയിൽ നിന്നുള്ള 27 പേരിൽ 13 പേർ പുരുഷൻമാരും 14 പേർ സ്ത്രീകളുമാണ്. പത്തു വയസ്സിൽ താഴെയുള്ള 1 കുട്ടിയും 5 ഗർഭിണികളും 1 മുതിർന്ന പൗരനും ഇതിലുൾപ്പെടും.
ALSO READ: തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരൻ മരിച്ചു; രക്ഷാ ദൗത്യങ്ങൾ വിഫലമായി
അതേസമയം കുവൈറ്റ്- കൊച്ചി വിമാനത്തിൽ 145 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 78 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്. യാത്രക്കാരിൽ 142 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ, കൊല്ലം സ്വദേശികളായ രണ്ടു പേരെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post Your Comments