Latest NewsNewsInternational

പാകിസ്ഥാന്‍ കൊറോണ വൈറസിനെ തുരത്തുന്ന മാര്‍ഗം കണ്ട് അമ്പരപ്പുമായി ലോകരാഷ്ട്രങ്ങള്‍ : ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ അത് വകവെയ്ക്കാതെ തെരുവിലേയ്ക്കിറങ്ങി

ഇസ്ലാബാദ്: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ അതിനെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗങ്ങഉമായി ലോകരാഷ്ട്രങ്ങള്‍ പുതിയ വഴികള്‍ തേടുകയാണ്. ഇന്ത്യയുള്‍പ്പെടെ പല ലോകരാഷ്ട്രങ്ങളും കോവിഡിനെതിരെ വാക്‌സിനുകളും മരുന്നുകളും വികസിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ പാകിസ്ഥാന്‍ കൊറോണ വൈറസിനെ തുരത്തുന്ന മാര്‍ഗങ്ങള്‍ കണ്ട് ലോക രാഷ്ട്രങ്ങള്‍ അമ്പരപ്പിലാണ്.

Read Also : ഇന്ത്യയില്‍ ഇടപ്പെട്ടതിനു പുറമെ ചൈന നേപ്പാളിലേയ്ക്കും കൈക്കടത്തുന്നു

രഹസ്യാന്മക നിരീക്ഷണ സമ്പ്രദായമാണ് പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. രോഗം ബാധിച്ചവരെയും അവരുമായി നേരിട്ട് സമ്പര്‍ക്കം വരുന്നവരെയും ഇതിലൂടെ അറിയാം.പാകിസ്ഥാന്‍ രഹസ്യാത്മക വിഭാഗമായ ഐഎസ്ഐയുടെ സഹായം ഇതിന് സര്‍ക്കാര്‍ ഉറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കര്‍ശനമായി ഇത് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗ നിര്‍ണ്ണയവും ചികിത്സയും വേണ്ടത്ര പുരോഗതി പ്രാപിക്കാത്ത പാകിസ്ഥാനില്‍ ജനങ്ങള്‍ രോഗത്തോടൊള്ള ഭയത്താലോ, വേണ്ടത്ര ലക്ഷണങ്ങളില്ലാത്തതിനാല്‍ അറിയാതെയോ രോഗം പടര്‍ത്താന്‍ ഇടയാക്കാറുണ്ട്. ജിയോ ഫെന്‍സിങ്ങിലൂടെയും ഫോണ്‍ നിരീക്ഷണത്തിലൂടെയും ഇത്തരം രോഗികളെ നിരീക്ഷിക്കാനാണ് ശ്രമം. ഇതില്‍ വിജയം കാണുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മുങ്ങിനടക്കുന്ന കൊവിഡ് പൊസിറ്റീവായവര്‍ പോലും ഇങ്ങനെ നിരീക്ഷണത്തിലായിട്ടുണ്ട്. ഒരു നിശ്ചിത മേഖലയിലുള്ളവരുടെ നീക്കങ്ങളറിയാന്‍ സഹായിക്കുന്നതാണ് ജിയോ ഫെന്‍സിങ്.

പാകിസ്ഥാനില്‍ രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ പ്രവിശ്യകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ജനങ്ങള്‍ അതൊന്നും വകവയ്ക്കാതെ തെരുവിലിറങ്ങി. ഇതിനിടെ വ്യവസായങ്ങളുടെ പുരോഗതിക്കായി അത്തരം സംരംഭങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇമ്രാന്‍ഖാന്‍ അനുമതി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button