ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി കർണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ ഇവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മേയ് 18-ന് നാലു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്നിന്നുള്ളവര്ക്കായിരുന്നു വിലക്ക്.
Post Your Comments