Latest NewsNewsIndia

അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം : സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം : കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിയ്ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം, സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം . കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിയ്ക്കാന്‍ കേന്ദ്രനിര്‍ദേശം. അതേസമയം, സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു. . സേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലഡാക്ക് മേഖലയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷി സ്ഥിതിഗതികള്‍ വിശദീകരിച്ചു.

read also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ആഗോള ചര്‍ച്ചാ വിഷയമാകുന്നു : മധ്യസ്ഥത വഹിയ്ക്കാന്‍ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സംഘര്‍ഷത്തില്‍ അയവില്ലെന്ന സന്ദേശമാണു സേനാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരാണു നയതന്ത്ര, സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2017ല്‍ സിക്കിമിലെ ദോക് ലാ സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button