എറണാകുളം: സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് സംബന്ധിച്ച് സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിലാണ് ഹൈക്കോടതി ഇരുകൂട്ടരോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം.
Read Also : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 194 മരണം; പോസിറ്റീവ് കേസുകളിൽ വൻ കുതിപ്പ്
കേസ് അടുത്ത മാസം ആറിന് കോടതി വീണ്ടും പരിഗണിക്കും. പല അണക്കെട്ടുകളിലും ഇപ്പോള്‍ത്തന്നെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും, വൈദ്യുതോത്പ്പാദനം കുറവാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ പറയുന്നു. സാധാരണ കാലവര്‍ഷമുണ്ടായാലും പ്രളയസാദ്ധ്യതയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തില്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുന്നത് അസാധാരണ നടപടിയാണ്. ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ കത്ത് പരിഗണിച്ച് സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം തേടിയത്.
Post Your Comments