വാഷിംഗ്ടണ്‍ ഡിസി: സോഷ്യല്‍ മീഡിയകള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്റർ ട്രംപിന് “ഫാക്ട്ചെക്ക്’ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ പുതിയ നിയമ നിര്‍മാണം കൊണ്ടുവരുമെന്നും കമ്പനികൾ പൂട്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇത്.
ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതിന്റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ.
മെയില്‍ ഇന്‍ ബാലറ്റുകള്‍ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
Post Your Comments