UAELatest NewsNewsGulf

ഷാർജയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഷാർജ : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി  അശ്വനി കുമാർ (45) ആണ് ഷാർജയിൽ മരിച്ചത്. ഷാർജ ആർട്ട് ഫൗണ്ടേഷൻ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.  മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു.എ.ഇയിൽ സംസ്കരിക്കും. അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button