കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും പ്രവാസികൾ. അബുദാബി, ദമാം എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഇവർ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി വെരൂര്‍ സ്വദേശി 17-ന് ആണ് അബുദാബിയിൽ നിന്ന് എത്തിയത്. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി 19 നാണ് ദമ്മാമിൽ നിന്നെത്തിയത്. ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്നു. മേയ് 12-ന് ദമാമില്‍നിന്നെത്തിയ ഗർഭിണിയായ ചങ്ങനാശേരി മാമ്മൂട് സ്വദേശിനി അടുത്ത ദിവസം തന്നെ പ്രസവിച്ചിരുന്നു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മേയ് 19-ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Post Your Comments