ഡെറാഡൂൺ: ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാമ്പ് കടിയേറ്റ് , ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ബേട്ടല്‍ഘാട്ടിൽ സര്‍ക്കാര്‍ തയ്യാറാക്കിയ. താത്കാലിക ക്വാറന്റീന്‍ കേന്ദ്രത്തിൽ ഡൽഹിയിൽ നിന്നെത്തിയ പെൺകുട്ടിയും കുടുംബവും കഴിയുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. രാത്രി കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെ കുട്ടിക്ക് പാമ്പ് കടിയേൽക്കുകയായിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഒരു സ്‌കൂൾ കെട്ടിടമാണ് താത്കാലിക ക്വാറന്റീന്‍ കേന്ദ്രമാക്കി അധികൃതര്‍ മാറ്റിയത്.. ഇവിടെ പാമ്പ് ശല്യമുണ്ടെന്നും മാളങ്ങളുണ്ടെന്നും അന്തേവാസികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്. വില്ലേജ് ഡവലപ്‌മെന്റ് ഓഫീസര്‍ ഉമേഷ് ജോഷി, അധ്യാപകനായ കരണ്‍ സിങ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
Post Your Comments