Latest NewsNewsIndia

ആസാമിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; 11 ജില്ലകളിലായി മൂന്നുലക്ഷത്തോളം ദുരിതബാധിതര്‍

ദിസ്പൂര്‍ : ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആസാമിൽ രൂക്ഷമായ വെള്ളപ്പൊക്കം. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.  ആസാമിലെ ഇപ്പോഴത്തെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദുരന്തനിവാരണ സേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗോല്‍പാര ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ശക്തമായ മഴയിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്ക് ശേഷം ആസാം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് ഗോല്‍പാര ജില്ലയെയാണ്. രണ്ടര ലക്ഷം പേരെയാണ് ഇവിടെ നിന്ന് മാത്രമായി മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. നാല് ജില്ലകളിലെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

321 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വേണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ എന്നതിനാല്‍ അത്തരമൊരു ബുദ്ധിമുട്ട് കൂടി സംസ്ഥാനം നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button