തിരുവനന്തപുരം • സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്തയെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് വിശ്വാസ് മേത്തയുടെ നിയമനം. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ടി.കെ ജോസ് ആഭ്യന്തര സെക്രട്ടറിയാകും.
കലക്ടര്‍മാര്‍ക്കും സ്ഥാനമാറ്റമുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണന്‍ മലപ്പുറം കളക്‌ടറാകും. നവ ജ്യോത് സിംഗ് ഖാസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലാ കലക്ടറെ കോട്ടയത്തേക്കും സ്ഥലം മാറ്റി.
ഡോ.വി.വേണുവിനെ റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു. വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകുമ്ബോള്‍ ജയതിലക് റവന്യു സെക്രട്ടറിയാകും. കെ. വേണു പ്ലാനിങ് ബോര്‍ഡ് ചെയര്‍മനായും നിയമിച്ചു. കാര്‍ഷികോല്‍പ്പാദന കമ്മിഷനായി ഈര്‍ഷ്യത റോയിയേയും നിയമിച്ചു.
ഈ മാസം 31 നാണ് ടോം ജോസ് വിരമിക്കുന്നത്.
Post Your Comments