Latest NewsKeralaNews

സംസ്ഥാനത്ത് നാലില്‍ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല

തിരുവനന്തപുരം: തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളില്‍ ആണ് ഓണക്കാലത്ത് സാധാരണ ഗതിയില്‍ ബെവ്‌കോ അവധിയായിരിക്കുക. തിരുവോണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആയതിനാലാണ് ബെവ്‌കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയില്‍ ഇക്കുറി ഒന്നാം തിയതി കൂടി ഓണക്കാലത്തിനിടയില്‍ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്‌കോ തുറക്കാത്തത്. ഇതില്‍ 31 -ാം തിയതി നാലാം ഓണത്തിനും ഒന്നാം തിയതിയും ബാറും തുറക്കില്ല. തിരുവോണത്തിന് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. നാളെ അവിട്ടം ദിനത്തില്‍ ബാറും ബെവ്‌കോയും തുറന്നുപ്രവര്‍ത്തിക്കും. 31, 1 തിയതികള്‍ ഡ്രൈ ഡേ ആയതിനാല്‍ സംസ്ഥാനത്ത് തുള്ളി മദ്യം കിട്ടില്ലെന്നതിനാല്‍ നാളെ ബിവറേജിലും ബാറിലും നല്ല തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

Read Also: ഭീകരവാദ പ്രവർത്തനം: രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി

ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പനയാണ് പതിവ്. മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് – ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്കോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button