KeralaLatest NewsNews

സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് സംഘം കേരളത്തില്‍

സന്തോഷം പങ്കുവെച്ച് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തില്‍ എത്തി. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി, പഞ്ചാബ് ധനകാര്യ- എക്‌സൈസ് വകുപ്പ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ കൂടിക്കാഴ്ച നടത്തി. മന്ത്രി എം ബി രാജേഷാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Read Also: ഡൽഹിയിൽ സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന 16-കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി 

പൊതു മേഖലാ സ്ഥാപനമെന്ന നിലയില്‍ ബെവ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു. കേരള മാതൃക പഞ്ചാബില്‍ പകര്‍ത്താനുള്ള സാധ്യത തേടുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലാണ് നിലവില്‍ പഞ്ചാബിലെ മദ്യ വില്‍പ്പന. എക്‌സൈസ് വകുപ്പും, ബിവറേജസ് കോര്‍പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി എം ബി രാജേഷ് പഞ്ചാബ് സംഘത്തോട് വിശദീകരിച്ചു.

നാല് ദിവസം കേരളത്തില്‍ ചെലവഴിക്കുന്ന പഞ്ചാബ് സംഘം, മദ്യത്തിന്റെ വിതരണ ശൃംഖലാ സംവിധാനവും എക്‌സൈസിന്റെ ഇടപെടലുകളും മനസിലാക്കും. ബെവ്‌കോ ആസ്ഥാനത്തും വെയര്‍ ഹൗസുകളിലും റീടെയ്ല്‍ ഔട്ട്ലറ്റുകളിലും സംഘം സന്ദര്‍ശനം നടത്തും.

എക്‌സൈസ്, ബെവ്‌കോ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഹര്‍പാല്‍ സിംഗ് ചീമയ്ക്ക് പുറമേ, പഞ്ചാബ് ധനകാര്യ കമ്മീഷണര്‍(നികുതി) വികാസ് പ്രതാപ്, എക്‌സൈസ് കമ്മീഷണര്‍ വരുണ്‍ റൂജം, എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ രാജ്പാല്‍ സിംഗ് ഖൈറ, അശോക് ചലോത്ര എന്നിവരാണ് ഉന്നതതല സംഘാംഗങ്ങള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button