KeralaNews

സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്. ശമ്പള പരിഷ്‌കരണത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ നിന്ന് കാലതാമസമുണ്ടാകുന്നതിന്റെ പ്രതിഷേധമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

Read Also: പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ബീറ്റ്‌റൂട്ട്, അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ യൂണിയനുകളുടെ പങ്കാളിത്തത്തില്‍ ഈ മാസം 30-നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം.

പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തില്‍ അനാസ്ഥയുണ്ടായതായാണ് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്റെ വാദം. ശമ്പള വര്‍ദ്ധനവ് ഫയല്‍ അംഗീകരിച്ചതായി കെഎസ്ബിസി ബോര്‍ഡ് 2021 ജൂണില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചതെന്ന് കെഎസ്ബിസി പ്രസ്താവനയിലൂടെ അറിയിച്ചു. നടപടി വൈകിക്കുന്നത് വഴി ജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളി വിട്ടതാണെന്നും യൂണിയനുകള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button