Latest NewsNewsIndia

കോവിഡും ലോക്ക് ഡൗണും; 600 ജീവനക്കാരെ പെരുവഴിയിലാക്കി ഊബർ ഇന്ത്യ

25 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടുവെന്ന് ഊബര്‍ ഇന്ത്യ

നിലവിൽ ലോകം നേരിടുന്ന കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ നിരവധി കമ്പനികളിലെ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്തു,, കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം തങ്ങളുടെ 25 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടുവെന്ന് ഊബര്‍ ഇന്ത്യ വ്യക്തമാക്കി,, ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി ഇല്ലാതായത്.

കൂടാതെ കോവിഡ് 19-ന്‍റെ ആഘാതത്തില്‍ നിന്ന് എപ്പോള്‍ കര കയറാന്‍ കമ്പനിക്ക് കഴിയും എന്നത് സംബന്ധിച്ച് ഒരു അവ്യക്തതയുള്ളതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയല്ലാതെ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് പറയുന്നു ഊബര്‍,, ഇത് ഡ്രൈവര്‍മാരും മറ്റ് എല്ലാ പ്രവര്‍ത്തന മേഖലയിലുള്ള ജീവനക്കാരും അടക്കം 600 ജീവനക്കാരെ ദുരിതത്തിലാക്കുമെന്നും പ്രസിഡന്‍റ് പ്രദീപ് പരമേശ്വരന്‍ വ്യക്തമാക്കി.

കൂടാതെ ഞങ്ങളുടെ ഈ ഊബര്‍ ഫാമിലിയില്‍ നിന്ന് ഞങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ പടിയിറങ്ങുകയാണ്,, ഇന്ന് ഞങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം സങ്കടകരമായ ദിവസമാണ് പ്രദീപ് പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു,, കമ്പനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴില്‍ വെട്ടിക്കുറയ്ക്കലിന്‍റെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്നും ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നുവെന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button