Latest NewsNewsBusiness

സെൻസെക്സ്-നിഫ്റ്റി ഉയർന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ മൂന്നാം ദിനം ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 995.92 പോയിന്റ് ഉയർന്ന് 31,605,22ലും നിഫ്റ്റി 285.90 പോയിന്റ് ഉയർന്ന് 91314.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് ഏഴുശതമാനം നേട്ടമുണ്ടാക്കി. ഐടി, ലോഹം, ഊര്‍ജം സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്. ഫാര്‍മ സൂചിക നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1 ശതമാനം മുതല്‍ 3.7ശതമാനം വരെയും ഉയർന്നു. ആക്‌സിസ് ബാങ്കിന്റെ ഓഹിരി 13ശതമാനമാണ് ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെ കുതിപ്പ് സെന്‍സെക്സിനെ 350 പോയന്റ് ഉയരത്തിലെത്തിച്ചു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് ബജാജ് ഫിനാന്‍സ്,ഐസിഐസിഐ ബാങ്ക്, യുപിഎല്‍,ഗ്രാസിം ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ഭാരതി ഇന്‍ഫ്രാടെല്‍,ഭാരത് പെട്രോളിയം, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്ത്യന്‍ ഓയില്‍, സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റാന്‍, അള്‍ട്രാടെക് സിമെന്റ്,ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button