നാദാപുരം; ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ മകള്‍ക്ക് ഒരു മുറിയില്‍ ഒറ്റക്ക് എഴുതണമെന്നാവശ്യവുമായി പിതാവ് എത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി,, വാണിമേല്‍ ക്രസന്റ് ഹൈസ്കൂളില്‍ വിദ്യാര്ഥിനിയോടൊപ്പമെത്തിയ രക്ഷിതാവാണ് കോവിഡ് പശ്ചാത്തലത്തില്‍ മകള്‍ക്ക് തനിച്ച് പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്,, കോവിഡ് രോഗഭീതി മൂലം മറ്റ് വിദ്യാര്‍ഥികളോടൊപ്പം പരീക്ഷ എഴുതാന്‍ സാധിക്കുകയില്ലെന്ന് അറിയിച്ച് വിദ്യാര്‍ഥിനി പരീക്ഷ എഴുതാതെ തിരിച്ചു പോയി,, വെള്ളിയോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പരീക്ഷ എഴുതാതിരുന്നതെന്ന് സ്കൂൾ അധികൃതർ.
എന്നാൽ പിന്നാട് പരീക്ഷക്ക് ഹാജരാകാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്കൂള്‍ അധികൃതര്‍ ഉച്ചക്ക് പരിശോധിച്ചപ്പോഴാണ് വെള്ളിയോട് ഭാഗത്തെ പെണ്‍കുട്ടി പരീക്ഷക്ക് എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്,, ഉടന്‍ സ്കൂള്‍ ജീവനക്കാര്‍ വിദ്യാര്‍ഥിയുടെ വീടുമായി ബന്ധപ്പെട്ടു,, അസുഖമുണ്ടെന്നായിരുന്നു ആദ്യം വീട്ടുകാര്‍ വിശദീകരിച്ചത്,, അസുഖമുണ്ടെങ്കില്‍ പ്രത്യേക മുറിയില്‍ ഇരുത്താമെന്ന് സ്കൂള്‍ അധിക്യതര്‍ പറഞ്ഞു,, രണ്ട് മണിയോടെ രക്ഷിതാവിനോടൊപ്പം വിദ്യാര്‍ഥിനി സ്കൂളിലെത്തുകയായിരുന്നു.
അധികൃതർ തെര്‍മല്‍ സ്കാനര്‍ വഴി വിദ്യാര്‍ഥിനിയെ പരിശോധിച്ചപ്പോള്‍ അസുഖത്തിന്റെ ലക്ഷണമൊന്നും കാണാതായതോടെ ക്ലാസ് മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു,, എന്നാല്‍, കോവിഡ് ഭീതിമൂലം മറ്റ് കുട്ടികളോടൊപ്പം ക്ലാസില്‍ ഇരുന്ന് പരീക്ഷ എഴുതാന്‍ ഒരുക്കമല്ലെന്ന് രക്ഷിതാവ് സ്കൂള്‍ അധികൃതരെ അറിയിച്ചു,, ഉടന്‍ സ്കൂളിലെ പരീക്ഷ ചീഫും സ്ഥലത്തുണ്ടായിരുന്ന എ.ഇ.ഒ.യും പ്രശ്നം ഉന്നത വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി,, അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേക മുറി അനുവദിക്കാമെന്നും അല്ലാത്ത പക്ഷം മുറി അനുവദിക്കേണ്ടതില്ലെന്നും മറ്റ് കുട്ടികളോടൊപ്പം ക്ലാസ് മുറിയില്‍നിന്നു പരീക്ഷ എഴുതണമെന്നും നിര്‍ദേശം വന്നു,, ഇക്കാര്യം രക്ഷിതാവിനെ അറിയിച്ചതോടെ പരീക്ഷ എഴുതുന്നില്ലെന്ന് അറിയിച്ച് രക്ഷിതാവ് കുട്ടിയെയും കൂട്ടി പോവുകയായിരുന്നു.
Post Your Comments