ന്യൂഡല്‍ഹി : രാജ്യത്ത് മെയ് 31 ന് ലോക്ഡൗണ്‍ നാല് അവസാനിയ്ക്കാനിരിയ്ക്കെ നിയന്ത്രണങ്ങള്‍ നീട്ടുമോ എന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍. തുടര്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറുമെന്നാണ് സൂചന. അവരവരുടെ അധികാരപരിധിയില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാന്‍ കഴിയും. എന്നാല്‍ വിമാന സര്‍വീസ്, സ്‌കൂളുകള്‍ തുറക്കുന്ന തീയതി എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയായിരിക്കും അന്തിമതീരുമാനം എടുക്കുക.
read also : സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 9 മുതല്‍ മദ്യവിതരണം : വിശദാംശങ്ങള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി
ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിവിശേഷം കണക്കിലെടുത്തു രണ്ടാഴ്ചയിലൊരിക്കല്‍ നിയന്ത്രണങ്ങള്‍ വിലയിരുത്തും. ജൂണ്‍ മുതല്‍ വളരെ കുറച്ച് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായി കേന്ദ്രത്തിന്റെ റോള്‍ ചുരുങ്ങുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി എന്തൊക്കെ പ്രതിരോധ സംവിധാനങ്ങള്‍ തുടരണമെന്ന നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നല്‍കും.
കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതും എന്തൊക്കെ ഇളവുകള്‍ നല്‍കാമെന്നു തീരുമാനിക്കുന്നതും ഉള്‍പ്പെടെ പല കാര്യങ്ങളും മേയ് 17നു പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നു. വിമാന സര്‍വീസ്, സ്‌കൂള്‍, റസ്റ്ററന്റ്, ആരാധനാലയങ്ങള്‍, മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിം, ക്ലബ്ബുകള്‍ എന്നിവ എപ്പോള്‍ ആരംഭിക്കണമെന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിലാണുള്ളത്.
തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാനസര്‍വീസ് ആരംഭിച്ചിരുന്നു. മെട്രോ സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. മാളുകളും റസ്റ്ററന്റുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അതതു സര്‍ക്കാരുകള്‍ക്കു നല്‍കിയേക്കുമെന്നും ഉന്നത കേന്ദ്ര ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലൈയില്‍ പുനഃരാരംഭിക്കുമെന്നാണു സൂചന. എന്നാല്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നതു വൈകിയേക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവും നിര്‍ദേശിക്കുക.
Post Your Comments