KeralaLatest NewsNews

ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം ; കൾച്ചറൽ ഫോറം

ദോഹ : വിദേശത്ത് നിന്ന് കേരളത്തിൽ തിരികെ എത്തുന്ന പ്രവാസികൾ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവില്ലെന്നുംകൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി . ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ ചികിസ്ത തേടിയും യാതൊരു നിവൃത്തിയുമില്ലാതെയുമാണ് ഭൂരിഭാഗം പ്രവാസികളും ഈ സമയത്ത് നാടണയുന്നത് .

പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണെന്ന് കമ്മിറ്റി വിലയിരുത്തി. കേരളത്തിന്റെ വികസനത്തിലും പ്രളയമടക്കം മുഴുവൻ പ്രതിസന്ധികളിലും കേരളത്തെ താങ്ങി നിർത്തിയതിൽ പ്രവാസികളുടെ പങ്കിനെ വിസ്മരിച്ചും മുന്നോട്ട് പോവുന്നത് ഭൂഷണമാവില്ല .
.
ഖത്തറിൽ ഓൺ അറൈവൽ , വിസിറ്റ് വിസകളിൽ വന്ന് കോവിഡ് മൂലം കുടുങ്ങി പോവുകയും ദൈനം ദിന ചെലവുകളും റൂം വാടകയും പോലും കൊടുക്കാൻ കഴിയാത്ത നിരവധി പേരുണ്ട് . സന്നദ്ധ സംഘടനകളും മറ്റും നൽകുന്ന ഫുഡ് കിറ്റുകളും മറ്റു സഹായങ്ങളും കൊണ്ടാണ് പലരും കഴിയുന്നത് . നാടാണയാനുള്ള ടിക്കറ്റ് പോലും വ്യക്തികളും സംഘടനകളും സ്ഥപനങ്ങളുമാണ് പലർക്കും നൽകുന്നത് .

ഇങ്ങിനെ മടങ്ങി വരുന്നവരെ ക്വാറന്റീന്‍ ചെയ്യാൻ ഉള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാവുന്നത് പൗരന്മാരോടുള്ള പ്രാഥമിക ബാധ്യത നിർവഹിക്കാൻ ആവില്ലെന്ന പ്രഖ്യാപനമാണ് .

സർക്കാറിന് സൗജന്യ ക്വാറൻറയി ൻ സൗകര്യം ഒരുക്കാൻ സാധ്യമല്ലെങ്കിൽ ക്വാറന്റീന്‍ സംവിധാനം ഒരുക്കുന്നതിന് വിവിധ രാഷ്ട്രീയ സാമൂഹിക -സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കൂട്ടായ മാർഗ്ഗങ്ങൾ ആരായുക, ക്വാറന്റീന്‍ കേന്ദ്രങ്ങൾ പ്രാദേശികമായി സംവിധാനിക്കുക തുടങ്ങിയ മാർഗ്ഗങ്ങളും സർക്കാരിന് ആരായാവുന്നതാണ് . ഇതിനൊന്നും ശ്രമിക്കാതെ ചെലവ് സ്വയം വഹിക്കണമെന്ന് പ്രസ്താവിച്ച് ബാധ്യതകളിൽ ഒഴിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button