ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്കുള്ള സ്വകാര്യ ലാബുകളില്‍ ഇനി നിരക്ക് ഈടാക്കാനാകില്ല. 4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിരക്ക് തീരുമാനിക്കാം.കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പടുത്തി പരിശോധന മാനദണ്ഡം മാറ്റാനും കേന്ദ്രം നിര്‍ദ്ദേശിച്ചു.
Read Also : ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ
സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് നിലവിലെ നിരക്കെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീകോടതിയിലടക്കം ഹര്‍ജിയെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നിരക്ക് പിന്‍വലിക്കാനുള്ള തീരുമാനം. സ്വകാര്യ ലാബുകളിലെ പരിശോധനയില്‍ 17 ശതമാനം സാമ്പിള്‍ പോസിറ്റാവാകുന്നു എന്ന കണക്കും പുറത്തുവന്നു. നിരക്ക് കുറച്ചാല്‍ കൂടുതല്‍ പരിശോധന സ്വാകര്യ ലാബുകളില്‍ നടത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
Post Your Comments