Latest NewsNewsTechnology

പുതിയ പ്രീപെയ്‌ഡ്‌ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എൽ

കൊച്ചി : ഈദിനോട് അനുബന്ധിച്ച് വരിക്കാർക്കായി പുതിയ പ്രീപെയ്‌ഡ്‌ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എൽ. 30 ജിബി ഡാറ്റ ലഭിക്കുന്ന 786 രൂപയുടെ പ്രൊമോഷണൽ പ്ലാൻ ആണ്‌ പുറത്തിറക്കിയതെന്നു  ട്വിറ്ററിലൂടെ ബിഎസ്എൻഎൽ കേരള അറിയിച്ചു.90 ദിവസമാണ് ഈദ് പ്ലാനിന്റെ കാലാവധി. ഈ പ്രൊമോഷണൽ പ്ലാൻ തിരഞ്ഞെടുത്ത സർക്കിളുകളിൽ 30 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. കേരള, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ അവതരിപ്പിച്ചിരിക്കുനന്ത്. കൂടാതെ 190 രൂപയുടെ റീചാർജ് പ്ലാനിൽ ഫുൾ ടോക്ക് ടൈം ഓഫറും ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. തമിഴ്നാട്, ചെന്നൈ എന്നീ രണ്ട് സർക്കിളുകളിൽ മാത്രമായി മെയ് 26 വരെ ഈ പ്ലാൻ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button