
കൊച്ചി : സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ബെവ് ക്യൂ ആപ്പിന്റെ വ്യാജന്‍. മന്ത്രി മൂന്നരയ്ക്ക് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്കു മുമ്പ് ആപ്പിന്റെ ഫയല്‍ ചോര്‍ന്നത്. ഇത് ഒറിജിനല്‍ ഫയല്‍ അല്ലെന്നും ടെസ്റ്റിങ്ങിനിടെ ചോര്‍ന്ന ഫയലാണ് പ്രചരിക്കുന്നതെന്നും ഫെയര്‍കോഡ് ടെക്‌നോളജീസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം നവീന്‍ ജോര്‍ജ് പറഞ്ഞു. ബീറ്റ വേര്‍ഷന്‍ ഉപയോഗിച്ച് എടുക്കുന്ന ടോക്കണ്‍ അസാധുവാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഓണ്‍ലൈന്‍ വഴി വീടുകളില്‍ മദ്യം എത്തിയ്ക്കല്‍ : പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍
എപികെ ഫയല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആകുന്നുണ്ടെങ്കിലും യൂസര്‍ക്ക് പേരു വിവരങ്ങള്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. പ്രതിദിന റജിസ്‌ട്രേഷന്‍ പരിധി പൂര്‍ത്തിയായെന്നാണ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്നത്. ഒറിജിനല്‍ ഫയല്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ റജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ എന്നാണ് കമ്പനി അധികൃതരും വിശദീകരിക്കുന്നത്.
Post Your Comments