യു എസിലെ പ്രധാന വാഹന പ്രദര്‍ശനങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ഓട്ടോ ഷോ 2020 റദ്ദ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടോ ഷോ റദ്ദാക്കുകയാണെന്ന് സംഘാടകരായ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഓഗസ്റ്റിലേക്കു മാറ്റാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ അമേരിക്കയിൽ കോവിഡ് വ്യാപമായതോടെ ന്യൂയോര്‍ക്കിലെ വാഹന പ്രദര്‍ശനവേദിയായ ജാവിറ്റസ് കണ്‍വന്‍ഷന്‍ സെന്റര്‍ താല്‍ക്കാലിക ആശുപത്രിയാക്കേണ്ടി വന്നു.
Also read : പുതിയ പ്രീപെയ്‌ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എൽ
ഓഗസ്റ്റോടെ കാര്യങ്ങള്‍ സാധാരണ നിലയിലാവുമെന്നും തുടര്‍ന്ന് വാഹന പ്രദര്‍ശനം നടത്താനാവുമെന്നുമായിരുന്നു ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷൻ കരുതിയിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനാൽ സമീപ ഭാവിയിലൊന്നും വേദി വിട്ടുകിട്ടില്ലെന്നു ബോധ്യമായതോടെ 2020 ന്യൂയോര്‍ക്ക് ഓട്ടോ ഷോ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഏപ്രില്‍ രണ്ടു മുതല്‍ 11 വരെയാവും അടുത്ത ന്യൂയോര്‍ക്ക് ഓട്ടോ ഷോയെന്നും ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ഏപ്രില്‍ ആദ്യമാണ് ന്യൂയോര്‍ക്ക് ഓട്ടോ ഷോ സംഘടിപ്പിക്കാറുള്ളത്.
Post Your Comments