ഭുവനേശ്വര്‍ • ഒഡിഷയില്‍ മദ്യ ഹോം ഡെലിവറി സേവനം ആരംഭിച്ച് ഭക്ഷണവിതരണ ഭീമനനായ സൊമാറ്റോ. ചൊവ്വാഴ്ച തലസ്ഥാനമായ ഭുവനേശ്വറില്‍ ആരംഭിച്ച സേവനം ഉടന്‍ തന്നെ റൂർക്കേല, ബാലസോർ, ബാലൻഗിർ, സംബാൽപൂർ, ബെർഹാംപൂർ, കട്ടക്ക് തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ഒഡീഷയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും, അവര്‍ക്ക് ഇപ്പോള്‍ ഇപ്പോൾ പലചരക്ക്, ഭക്ഷണ സാധനങ്ങള്‍ക്ക് പുറമേ മദ്യവും സൊമാറ്റയിലൂടെ ലഭിക്കുമെന്നും സൊമാറ്റോ വൈസ് പ്രസിഡന്റ് രാകേഷ് രഞ്ജൻ പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അന്തിമമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തങ്ങൾ എക്സൈസ് വകുപ്പുകളുമായി ഒത്തുചേര്‍ന്ന് പ്രവർത്തിക്കുന്നു, ഉത്തരവാദിത്തത്തോടെയുള്ള ഓര്‍ഡര്‍ ചെയ്യലും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോഗ, ഐഡന്റിറ്റി വെരിഫിക്കേഷൻ പ്രോട്ടോക്കോളുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും രഞ്ജന്‍ പറഞ്ഞു.
സംസ്ഥാന അധികൃതരുടെ അനുമതിയനുസരിച്ച് ഉപയോക്താക്കൾക്ക് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ സേവനം ലഭ്യമാകും. സേവനത്തിനായി അപേക്ഷിച്ച ലൈസൻസുള്ള ചില്ലറ വ്യാപാരികളെ മാത്രമേ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തൂ എന്നും സോമാറ്റോ പറഞ്ഞു.
ഓർഡർ ചെയ്യുന്ന സമയത്തും ഉൽപ്പന്നം ഡെലിവർ ചെയ്യുമ്പോഴും പ്രായപരിശോധന ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കള്‍ സാധുവായ ഒരു ഐഡി പ്രൂഫ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്, ഓർഡർ കൈമാറുന്ന സമയത്ത് ഈ ഐ.ഡി പ്രൂഫ് പരിശോധിച്ചു ഉറപ്പുവരുത്തും.
ഉത്തരവാദിത്തമുള്ള ഓർഡറിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് ഉത്പന്ന വിഭാഗങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ജാര്‍ഖണ്ഡിൽ മദ്യം ഹോം ഡെലിവറി സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചതായി സ്വിഗ്ഗിയും സൊമാറ്റോയും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
Post Your Comments