KeralaLatest NewsNews

വന്ദേ ഭാരത്‌ ദൗത്യം : ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും

കോഴിക്കോട് • കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് (മെയ് 26) കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി ഏഴിന് അബുദബിയില്‍ നിന്ന് ഐ.എക്‌സ് – 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി ഒന്‍പതിന് ദുബായില്‍ നിന്നുള്ള ഐ.എക്സ് -1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി 11ന് ബഹറിനില്‍ നിന്നുള്ള ഐ.എക്സ് -1376 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും എത്തുമെന്നാണ് വിവരം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഇവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button