KeralaLatest NewsNews

കാസർഗോഡ് ജില്ലയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉറങ്ങിക്കിടന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍

കാസർഗോഡ് : ജില്ലയിലെ രണ്ടിടങ്ങളിലായി 2 പിഞ്ചുകുട്ടികൾ ഉറക്കത്തിനിടെ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മലിലെ ജാഫറിന്റെയും പെരിയടുക്കത്തെ വാഹിദയുടെയും മകൾ നഫീസത്ത് മിസ്‌രിയ (മൂന്നര മാസം), കൂട്ടപ്പുന്ന തീക്കരവീട്ടിലെ കെ.വി.മനോജിന്റെയും മേൽപ്പറമ്പിലെ കെ.സിന്ധുവിന്റെയും 3 മാസം പ്രായമായ ആൺകുട്ടി എന്നിവരാണു മരിച്ചത്.

ചൗക്കി പെരിയടുക്കത്തും നീലേശ്വരം ബങ്കളം കൂട്ടപ്പുന്നയിലുമാണു സംഭവങ്ങൾ. പെരുന്നാളിനു തലേന്ന് രാത്രി ഉറങ്ങിയ മിസ്‌രിയ ഉണരാത്തതിനാൽ രാവിലെ ഏഴോടെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി പരിയാരത്തേക്ക് മൃതദേഹം മാറ്റി. കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്നും മരണകാരണം വ്യക്തമാക്കണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും ബന്ധുക്കൾ അറിയിച്ചു. സഹോദരൻ: ജൗഹർ.

രാത്രി രണ്ടരയോടെ ഉറങ്ങിയ ബങ്കളം കൂട്ടപ്പുന്നയിലെ 3 മാസം പ്രായമായ ആൺകുട്ടി രാവിലെ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മരണ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button