Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ഈ ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 63.29 പോയിന്റ് താഴ്ന്നു. 30,609.30ലും നിഫ്റ്റി 10.20 പോയിന്റ് താഴ്ന്നു 9029.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1211 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 175 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടി, ഫാര്‍മ വിഭാഗങ്ങളിലെ സൂചികകൾ വില്പന സമ്മര്‍ദം നേരിട്ടു. മെറ്റല്‍ സൂചിക 2.5ശതമാനം ഉയര്‍ന്നു. വാഹനം, ബാങ്ക്, എഫ്എംസിജി, ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.6 മുതല്‍ 1.2ശതമാനംവരെയും നേട്ടത്തിലെത്തി.

ടൈറ്റാന്‍ കമ്പനി, ജെഎസ് ഡബ്ലിയു സ്റ്റീല്‍, അള്‍ട്രടെക്ക് സിമെന്റ്, ശ്രീ സിമെന്റ്സ്,ഐഷര്‍ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, സണ്‍ ഫാര്‍മ,ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button