കൊറോണ വൈറസ് ബാധിച്ച് ചിലര്‍ മരിയ്ക്കുന്നു… എന്നാല്‍ ചിലരില്‍ ജലദോഷം ഉണ്ടാക്കി വൈറസ് പിന്‍മാറുന്നു, ഇതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് ആരോഗ്യവിദഗ്ദ്ധര്‍.
ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതലായി ബാധിക്കുക. എന്നാല്‍ ഹൃദ്രോഗികള്‍, കരള്‍ രോഗമുള്ളവര്‍, പ്രായമായവര്‍ എല്ലാം കൊറോണയെ ഭയക്കേണ്ടതുണ്ട്.
Read Also : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം കൂടുമെന്ന് മുന്നറിയിപ്പ്
അടുത്തിടെ നടത്തിയൊരു പഠനം പറയുന്നത് അമ്പതു വയസ്സു കഴിഞ്ഞ പുരുഷന്മാര്‍, കരള്‍- കിഡ്‌നി രോഗികള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവര്‍, അമിതവണ്ണം ഉള്ളവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്ക് കൊറോണ മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലെന്നാണ്.
കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. നിലവിലെ പഠനങ്ങളുടെ വെളിച്ചത്തില്‍, കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളത് പ്രായമായവര്‍ക്കാണ്. സ്ത്രീകളെക്കാള്‍ വൈറസ് ബാധ കൂടുതലാകുന്നതും പുരുഷന്മാര്‍ക്കാണ്.
കോവിഡ്19 ന് മനുഷ്യ ശരീരത്തിലെ വാതിലായി പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ പ്രായമായവരില്‍ വളരെ കൂടിയ തോതിലാണ് കാണപ്പെടുന്നത്. ഒരേ പ്രായത്തിലുള്ള പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ പ്രോട്ടീന്റെ സാന്നിധ്യം കുറവായിരിക്കും. ഇതിനാലാണ് കൊറോണ വൈറസ് ബാധ പ്രായമായവരിലും താരതമ്യേന പുരുഷന്മാരിലും കൂടുതലായി കാണപ്പെടുന്നത്. കുട്ടികളിലും യുവ പ്രായക്കാരിലും പ്രതിരോധ ശേഷി കൂടുതലായതും ഒരു പരിധി വരെ രോഗബാധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Post Your Comments