KeralaLatest NewsNews

എലിയെ കൊത്തിച്ച് സൂരജിന്റെ ആദ്യ ടെസ്റ്റ്; പാമ്പ് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്താൻ നാളുകൾ നീണ്ട ആസൂത്രണം

ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മേയ് 7നു പുലർച്ചെ കടിപ്പിച്ചു

അഞ്ചൽ: കൊല്ലം അഞ്ചലിൽ പാമ്പ് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് നാളുകൾ നീണ്ട ആസൂത്രണം നടത്തിയതായി വിവരം. യുട്യൂബ് പഠനം മുതൽ കൈകളുടെ ചലനവേഗ പരിശീലനം വരെ സൂരജ് നടത്തി. നാളുകൾ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താൻ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു.

യുട്യൂബിൽ ആറ് മാസത്തോളം പാമ്പുകളെക്കുറിച്ചുള്ള വിഡിയോ കണ്ടു. ഇതിനായി വഴികൾ പലതും ആലോചിച്ച ശേഷമാണു പാമ്പിലേക്ക് എത്തിയത്. പാമ്പു പിടിത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിന്റെ വിഡിയോ കണ്ടാണു സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്.

അൻപതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോൺ രേഖകളിൽ വ്യക്തമായി. മൂന്ന് തവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷ് പഠിപ്പിക്കുകയും ചെയ്തു. കൈകളുടെ ചലനവേഗം നിയന്ത്രിക്കുന്നതായിരുന്നു ഇതിൽ പ്രധാനം.

അണലിയെയാണ് 10,000 രൂപയ്ക്ക് ആദ്യം സൂരജ് വാങ്ങിയത്. പരീക്ഷണാർഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനെയാണ് ആദ്യം സൂരജിന്റെ വീട്ടിലെ പടിക്കെട്ടുകൾക്കു മുകളിലിട്ടത്. എന്നാൽ ആദ്യ ശ്രമം പാളി. പിന്നീട് ഉത്രയുടെ കാലിൽ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ. അന്നു പക്ഷേ, ഭാഗ്യം ഉത്രയുടെകൂടെയായിരുന്നു.

പിന്നീടു വീണ്ടും സുരേഷിനെ ബന്ധപ്പെട്ടാണു മൂർഖനെ വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മേയ് 7നു പുലർച്ചെ കടിപ്പിച്ചു. ഇതിനു മുൻപു പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയിൽ വച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button