KeralaNattuvarthaLatest NewsNews

കോവിഡ് പ്രതിരോധം; രജിസ്റ്റർ ചെയ്യാതെ എത്തിയാൽ കനത്ത പിഴയും 28 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനും

കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും

തിരുവനന്തപുരം; ഇനി മുതൽ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,, ഇങ്ങനെ എത്തുന്നവര്‍ക്ക് 28 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനും ഏര്‍പ്പെടുത്തും,, മലയാളികള്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള പാസ്സിന്‍റെ മറവില്‍ തമിഴ്നാട്ടില്‍ നിന്നും കെട്ടിടനിര്‍മാണത്തൊഴിലാളികളടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്,, കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും, ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികളെന്ന് റിപ്പോർട്ട്.

കൂടാതെ സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കും,, സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാന്‍ പാസ് നല്‍കും,, പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാസിന്‍റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാര്‍ തന്നെ വഹിക്കണം,, അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന സമയത്ത് അന്തര്‍ ജില്ലാ ജലഗതാഗതവും പരിഗണിക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button