![](/wp-content/uploads/2020/05/prahlad-jani.jpg)
അഹമ്മദാബാദ് : വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ച പ്രഹ്ലാദ് ജാനി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. എഴുപത്തിയാറു വര്‍ഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2003ലും 2010ലും ശാസ്ത്രജ്ഞര്‍ പരിശോധന നടത്തുകയും ചെയ്തു. ബനാസ്‌കന്ദയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാക്ഷേത്രത്തിലേക്കാണ് ഇദ്ദേഹത്തിന്റെ മൃതശരീരമെത്തിച്ചത്
ജന്മദേശത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് മാതാജി ജന്മദേശമായ ഛരദയിലേക്ക് പോയിരുന്നു. ഭക്തര്‍ക്ക് ആശ്രമത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രണ്ടു ദിവസം മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വ്യാഴാഴ്ച സമാധിയടക്കുമെന്നും അദ്ദേഹത്തിന്റെ ശിഷ്യര്‍ പറഞ്ഞു.
Post Your Comments