Latest NewsKeralaNews

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മുസ്ലിം ലീ​ഗ്

മലപ്പുറം: കേരളത്തിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം ലീ​ഗ് രംഗത്ത്. ഷോപ്പുകളും ബസ് സര്‍വീസുകളും ആരംഭിച്ച സ്ഥിതിക്ക് മുന്‍കരുതല്‍ ഉറപ്പാക്കിയും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടത്.

ഷോ​പ്പു​ക​ളും ബ​സ്​ സ​ര്‍​വി​സും ഇ​തി​ന​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത്ര​കാ​ല​വും എ​ല്ലാ നി​ര്‍ദേ​ശ​ങ്ങ​ളും പാ​ലി​ച്ച ബോ​ധ​മു​ള്ള ആ​രാ​ധ​നാ​ല​യ അ​ധി​കാ​രി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് സു​ര​ക്ഷ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ച്ച്‌ അ​വ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കണം. ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട് സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. ദുഃ​ഖ​വെ​ള്ളി​യും ഈ​സ്​​റ്റ​റും വി​ഷു​വും വി​ശു​ദ്ധ റ​മ​ദാ​നും പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ലു​മെ​ല്ലാം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ള്‍ ഒ​ഴി​വാ​ക്കി വി​ശ്വാ​സി​ക​ള്‍ വീ​ടു​ക​ളി​ല്‍ പ്രാ​ര്‍ഥ​ന നി​ര്‍ഭ​ര​മാ​വു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കു​പോ​ലും പു​റ​ത്തി​റ​ങ്ങാ​നാ​വു​ന്ന രീ​തി​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി സ​ര്‍ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു.

ലോ​ക്ഡൗ​ണ്‍ നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ക്കും ഇ​ള​വു​ന​ല്‍കി വി​ശ്വാ​സി സ​മൂ​ഹ​ത്തിന്റെ ഒ​ന്നി​ച്ചു​ള്ള പ്രാ​ര്‍ഥ​ന​ക​ള്‍ക്കു​ള്ള ആ​വ​ശ്യ​വും സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി ആ​രാ​ധ​നാ​ല​യ​ങ്ങ​ളില്‍ പ്രാ​ര്‍ഥ​ന ന​ട​ത്തു​ന്ന​തി​ന് അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്നും മ​ജീ​ദ്​ പ്ര​സ്​​താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പളളികള്‍ പെട്ടെന്ന് തുറക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ആപത്തുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button