കാലടി: രതീഷ് കാലടി എന്ന കാരി രതീഷിനെയാണ് മിന്നൽ മുരളി സിനിമാ സെറ്റ് തകർത്ത കേസിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പൊലീസ് പറഞ്ഞത്. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു കാരി രതീഷ് . നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. നിലവിൽ ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. മലയാറ്റൂർ -നീലേശ്വരം പഞ്ചായത്തിലെ 5-ാം വാർഡിൽ കാടപ്പാറ മണപ്പാട്ടുചിറയിലാണ് കാരി രതീഷ് ഇപ്പോൾ താമസിക്കുന്നത്.
2016 സെപ്റ്റംമ്പർ 26-നാണ് വ്യക്തമായ പ്ലാനിംഗോടെ എത്തി, കാലടി കൈപ്പട്ടൂർ സ്വദേശി സനലിനെ രതീഷ് കൊലപ്പെടുത്തിയത്. രാവിലെ 8 മണിയോടെ സനലിന്റെ വീടിന് സമീപം റോഡിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച അരുംകൊല നടന്നത്.
കാരി രതീഷിനെതിരെ കൂടുതൽ കേസുകളുള്ളത് കാലടി പൊലീസ് സ്റ്റേനിലാണ്. 15 -ലേറെ കേസ്സുകൾ ഇവിടെയുണ്ട്. മിക്കതും വധശ്രമ കേസ്സുകളാണ്. പുകവലിയും മദ്യപാനവുമുൾപ്പെടെയുള്ള യാതൊരു ദുസ്വഭാവവും ഇയാൾക്കില്ലന്നാണ് അടുപ്പക്കാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. സ്വബോധത്തോടെ ഇത്രയേറെ ക്രൂരകൃത്യങ്ങൾ ചെയ്യുന്ന രതീഷിന്റെ മാനസീകാവസ്ഥ സാധാരണകുറ്റവാളികളിൽ നിന്നും വിഭിന്നമാണെന്നാണ് പൊലീസിന്റെ നിഗമനം.
തന്റെ ക്രിമിനൽ ബന്ധങ്ങൾക്ക് പുതിയ തലം നൽകാനാണ് എ എച്ച് പിയെന്ന സംഘടനയുമായി അടുത്തത്. വിശ്വ ഹിന്ദു പരിഷത്തിൽ നിന്ന് തൊഗാഡിയയെ ആർ എസ് എസ് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് എ എച്ച് പിയുമായി തൊഗാഗിയ രംഗത്ത് വന്നത്
ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ സെറ്റ് കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകർത്തത്. ക്ഷേത്രത്തിന് സമീപമാണ് ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടതെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. സെറ്റ് തകർക്കുന്ന ചിത്രങ്ങൾ എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് എന്നൊരാൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഗുണ്ടാ പിരിവ് നിരസിച്ചതാണ് മിന്നൽ മുരളി സെറ്റ് തകർക്കാൻ കാരണമെന്നാണ് കാരി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.
ALSO READ: വയനാട്ടിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
മുഖ്യമന്ത്രി പിണറായി വിജയനും സെറ്റ് പൊളിച്ചതിനെതിരെ പ്രതികരിച്ചിരുന്നു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളമെന്നും ഈ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
.
Post Your Comments