KeralaLatest NewsNews

തൃശ്ശൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ലഭിച്ച ലോക്കറിൽ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ : കുന്നംകുളം പെലക്കാട്ടുപയ്യൂരില്‍ കിണര്‍ വറ്റിച്ചപ്പോള്‍ ലഭിച്ച ലോക്കറിനുള്ളിൽ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. നോട്ടുകള്‍ ജീര്‍ണിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.  സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ വെള്ളം വറ്റിച്ചപ്പോഴാണ് ലോക്കര്‍ ലഭിച്ചത്.

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ലോക്കർ പുറത്തെടുത്തു. മോഷ്ടിച്ച് കൊണ്ടുപോകുമ്പോൾ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സമീപത്തെ സ്ഥാപനങ്ങളിൽ നിന്നൊന്നും ഇത്തരമൊരു ലോക്കർ നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.  റോഡിൽനിന്ന് മുന്നൂറ് മീറ്റർ ദൂരമാണ് ഈ കിണറ്റിലേക്കുള്ളത്. കുന്നംകുളം സി.ഐ കെ.ജി. സുരേഷിൻെറ നേതൃത്വത്തിൽ എ.എസ്.ഐ പ്രേംജിത്ത്, സി.പി.ഒമാരായ സുമേഷ്, മെൽവിൻ, ഹരികൃഷ്ണൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button