KeralaLatest NewsNews

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം : കേന്ദ്രമന്ത്രിമാര്‍ക്ക് എതിരെ നടത്തിയ രൂക്ഷവിമര്‍ശനം ഒരു നല്ല മുഖ്യമന്ത്രിയ്ക്ക് യോജിച്ചതല്ല : പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ക്ക് എതിരെ നടത്തിയ രൂക്ഷവിമര്‍ശനം ഒരു നല്ല മുഖ്യമന്ത്രിയ്ക്ക് യോജിച്ചതല്ല . കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലിനും വി.മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്. മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തിട്ടുമില്ല. മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read Also : സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിച്ചേനെ, യോഗത്തില്‍ പങ്കെടുക്കാന്‍ കൃത്യമായ അറിയിപ്പ് ലഭിച്ചില്ല, ലിങ്കില്‍ കയറാനും കഴിഞ്ഞില്ല: വി മുരളീധരൻ

വി. മുരളീധരന്‍ യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തില്ലെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വാട്‌സാപ്പില്‍ കത്തയച്ചാല്‍ കേന്ദ്രമന്ത്രി യോഗത്തിലെത്തണമെന്ന് ശഠിക്കരുത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ചേര്‍ന്ന നിലപാടല്ല പിണറായി വിജയന്‍ സ്വീകരിച്ചത്. മലയാളിയായ മന്ത്രി വി മുരളീധരന്‍ കേരളത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ മനഃപ്പൂര്‍വ്വം ഇകഴ്ത്തിക്കാട്ടാനാണ് പിണറായി ശ്രമിക്കുന്നത്.

പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വീകരിക്കുന്ന നടപടികളാണ് കേരളത്തിന് ഇപ്പോള്‍ ആശ്വാസകരമാകുന്നത്. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് സ്വയം പുകഴ്ത്തിപ്പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച്, പങ്കെടുപ്പിക്കുന്നത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു. അതു ചെയ്യാതെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പച്ചക്കള്ളം പറയുന്നത് ജനം മനസ്സിലാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിനെതിരായും മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതും വിലകുറഞ്ഞതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിന് കേരളം താല്‍പര്യമെടുക്കാത്തത് അവരെല്ലാം ഇവിടെയെത്തിയാല്‍ മതിയായ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ്. എല്ലാം സജ്ജമെന്നു വീമ്പുപറഞ്ഞവര്‍ ഇപ്പോള്‍ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button