KeralaNattuvarthaLatest NewsNews

ആഭ്യന്തര സര്‍വീസ് തുടങ്ങി; ആദ്യ ദിവസം 6 വിമാനങ്ങൾ

ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനമെത്തി

തിരുവനന്തപുരം; ആഭ്യന്തര സര്‍വീസ് തുടങ്ങി, തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചു,, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് തലസ്ഥാനത്ത് വരികയും പോകുകയും ചെയ്‌തത്, ഉച്ചക്ക് 2.30 ന് 66 പേരുമായി ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനമെത്തി.

ഇതിനെ തുടര്‍ന്ന് ചെന്നൈ തിരുവനന്തപുരം (93 യാത്രികര്‍ ), ബാംഗ്ലൂര്‍ തിരുവനന്തപുരം.( 162 ) , കണ്ണൂര്‍ തിരു.(5), ഡല്‍ഹിയില്‍ നിന്ന് മധുര വഴി തിരുവനന്തപുരം (2യാത്രികര്‍ ), കോഴക്കോട്-തിരു.( യാത്രക്കാരില്ല) എന്നിങ്ങനെ വിമാനങ്ങളെത്തി,, ഈ വിമാനങ്ങളെല്ലാം മടങ്ങപ്പോകുകയും ചെയ്‌തു. പോയ യാത്രക്കാരുടെ വിവരം: ചെന്നൈ (53 പേര്‍), ബംഗ്ലൂര്‍ (64 പേര്‍), കണ്ണൂര്‍ (4 പേര്‍), ഡല്‍ഹി (52 പേര്‍), മധുര ( ഒരാള്‍), കോഴക്കോട് ( യാത്രികരില്ല). യാത്രക്കാരെയെല്ലാവരെയും എയര്‍പോര്‍ട്ടില്‍ ആരോഗ്യ പരിശോധനക്ക് വിധേയരാക്കി വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു.

കൂടാതെ രണ്ടു പേരെ വീട്ടില്‍ നിരീക്ഷണത്തിനുള്ള അസൗകര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആര്‍ക്കും രോഗലക്ഷണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button