Latest NewsKerala

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. തേമ്പാംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തര മണിയോടെ തേമ്പാംമൂട് ജംഗ്ഷനിലായിരുന്നു സംഭവം.ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ടാണ് ഡിവൈഎഫ്‌ഐയില്‍ എത്തിയത്.

മഹാരാഷ്ട്രയില്‍ ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. സോഷ്യല്‍മീഡിയ വഴിയും ഇരുവിഭാഗങ്ങളും പോരടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സൂചന. ചികിത്സയിലുള്ള ഫൈസല്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button