
ജനീവ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വളരെ പെട്ടെന്ന് ഇളവ് കൊണ്ടുവന്നാല്‍ രണ്ടാം വട്ടവും കോവിഡ് വ്യാപനം ഉച്ചാവസ്ഥയിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു,, രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം, രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയാന്‍ നടപടികള്‍ സ്വീകരിക്കേണ്ട വേളയാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി കഴിഞ്ഞു..
യഥാർഥത്തിൽ കോവിഡ് രോഗവ്യാപനം ഇപ്പോഴും മുന്നോട്ടുതന്നെയാണ്,, ഏതു സമയത്തും രോഗബാധയില്‍ വലിയ വര്‍ദ്ധനയുണ്ടാകാം,, ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എന്നാൽ രോഗവ്യാപനത്തിന്റെ തോത് ഇപ്പോള്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്ന് വച്ച് രോഗവ്യാപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് കരുതാനാവില്ല,, രോഗം വീണ്ടും മൂര്‍ദ്ധന്യാവസ്ഥയിലെത്താം,, അതിന് മുമ്പ്തയ്യാറെടുപ്പുകള്‍ നടത്താന്‍ നമുക്ക് ഏതാനും മാസങ്ങള്‍ ലഭിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു,, രോഗബാധ കുറയുന്ന രാജ്യങ്ങള്‍ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും വ്യക്തമാക്കി.
Post Your Comments