KeralaLatest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ 12പേർ കൂടി മരിച്ചു, രോഗമുക്തി നേടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നു.

റിയാദ് : സൗദിയിൽ 12പേർ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, മദീന, ജിദ്ദ, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലായി 45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മൂന്നുപേർ സ്വദേശികളും, ബാക്കി വിവിധ രാജ്യക്കാരുമാണ്. 1,931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 411ഉം, രോഗം 76,726 ഉം ആയതായി അധികൃതർ അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നു. 2782പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 48,450 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 27,865 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 397 പേരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

Also read : കോവിഡ് പ്രതിരോധം; രജിസ്റ്റർ ചെയ്യാതെ എത്തിയാൽ കനത്ത പിഴയും 28 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനും

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു ചൊവാഴ്ച മരിച്ചു. 58 ഉം 60 ഉം വയസുള്ളവരാണ് മരണമടഞ്ഞത്.. 24 മണിക്കൂറിനിടെ 3,927 പേരിൽ നടത്തിയ പരിശോധനയിൽ 1,742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28ഉം, രോഗം സ്ഥിരീകരിച്ചവർ 47,207ഉം ആയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ കോവിഡ് മരണസംഖ്യ 15 ല്‍ നിന്ന് 28 ലേക്ക് എത്തിയത്. 1,481 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവര്‍ 11,844 ആയി ഉയർന്നു. 35,335 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.. 205പേർ . തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,96,411 എത്തി. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കുടുംബ സന്ദര്‍ശനങ്ങളും ഒത്തൂകുടലുകളും ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button