Latest NewsNewsIndia

മോദി 2.0; കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വേറിട്ട രീതിയിൽ ആഘോഷിക്കാനൊരുങ്ങി ബിജെപി

ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാര്‍ഷികം വേറിട്ട രീതിയിൽ ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി. മെയ് 30 ന് ആണ് ഒന്നാം വാര്‍ഷികം ബിജെപി ആഘോഷിക്കാനൊരുങ്ങുന്നത്.

വെര്‍ച്വല്‍ റാലി നടത്താനും പാര്‍ട്ടിയുടെ ആലോചനയിലുണ്ടന്ന് ബിജെപി അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ കത്ത് രാജ്യത്തെ 10 കോടിയോളം ഭവനങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തകര്‍ എത്തിക്കും. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തിന്റെ വിതരണം. ഇത്തരം മേഖലകളില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി കത്ത് എത്തിക്കും.

‘ഇത് ആദ്യമായല്ല ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി വെര്‍ച്വല്‍ ലോകത്തെ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ഉപയോഗം വര്‍ധിപ്പിക്കുകയാണെന്ന് ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു.’പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍ നടക്കുക. ബിജെപി അദ്ധ്യക്ഷന്‍ ജെപി നഡ്ഡ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button