KeralaLatest NewsNews

സൂരജ് ഉത്രയെ സ്വീകരിച്ചത് മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട്: ഇതോടെ യുവാവ് എല്ലാവർക്കും പ്രിയപ്പെട്ടവനായി: എന്നാൽ ലക്ഷ്യം വെച്ചത് സ്വത്ത് വകകൾ

തന്റെ മകള്‍ക്ക് നീതികിട്ടാന്‍ സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ പിതാവ്. കേസ് അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടപടികളും പുരോഗമിക്കുകയാണ്. കേസില്‍ പ്രതിയായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം കൊല്ലപ്പെട്ട തന്റെ മകള്‍ക്ക് നീതി ലഭിക്കില്ല.ആദ്യതവണ സ്വന്തം വീട്ടില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ദൗത്യമാണ് തന്റെ വീട്ടില്‍ വന്ന് നടപ്പാക്കിയത്. ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെക്കൂടാതെ കുടുംബത്തിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read also: ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കു​ഞ്ഞി​നെ കൈ​മാ​റാ​ന്‍ നിർദേശം

മകളെ ആദ്യതവണ പാമ്പ് കടിച്ച സമയത്ത് യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ സൂരജിന്റെ ബന്ധുക്കൾ കൂട്ടാക്കിയില്ല. പാമ്പ് കടിയേല്‍ക്കും മുൻപ് ഉത്രയ്ക്ക് ഏതോ മയക്കുഗുളിക നല്‍കിയിരുന്നതായും സംശയമുണ്ടെന്നും പിതാവ് പറയുന്നു. മാനസികമായി ചെറിയ വെല്ലുവിളി നേരിട്ട ഉത്തരയെ സ്വീകരിച്ച സൂരജ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. സ്ത്രീധനമായി 100 പവന്‍ സ്വര്‍ണവും ലക്ഷങ്ങളുടെ സ്വത്തും നല്‍കി.നല്ലൊരാളാണെന്ന് കരുതിയാണ് പെങ്ങളെ വിവാഹം കഴിച്ചുനല്‍കിയതെന്നും സഹോദരൻ വിഷുവും വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button