ഒമാൻ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. മരിച്ചവരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉൾപ്പെടുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി. അതേസമയം, ഗൾഫിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് ഫ്ലൈറ്റുകൾ ആരംഭിക്കുന്നുവെന്ന സംഘടനകളുടെ പ്രചാരണത്തില്‍ വീഴരുതെന്ന് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്കി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
മാവേലിക്കര സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ച ആരോഗ്യപ്രവര്‍ത്തക. തൃശൂര്‍ വലപ്പാട് സ്വദേശി ജിനചന്ദ്രൻ ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബദറുല്‍ മുനീര്‍ മരിച്ചത് കുവൈത്തില്‍. കോഴിക്കോട് സ്വദേശി സാദിഖിന്റെ മരണവും കുവൈത്തില്‍. തൃശൂര്‍ മണലൂര്‍ സ്വദേശി ഹസ്ബുളള ഇസ്മയില്‍ മരിച്ചതും കുവൈത്തില്‍. കണ്ണൂർ പാനൂർ സ്വദേശി അനിൽ കുമാർ മരിച്ചത് അബുദാബിയിൽ. തൃശൂർ കാട്ടൂർ സ്വദേശി ഫിറോസ് ഖാനും അബുദാബിയില്‍ മരിച്ചു.
Post Your Comments